റഷ്യയും ചൈനയും അടുക്കുന്നു, മുന്നറിയിപ്പ് നൽകി അമേരിക്ക

വാഷിംഗ്ടൺ: ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിൽ മുന്നറിയിപ്പ് നൽകി അമേരിക്ക. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡൻ്റ് വ്‌ളാദാമിർ പുടിനും കൂടിക്കാഴ്ച്ച നടത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ച്ച് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ ചൈനീസ് പ്രതിരോധ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകിയത്.

ഇൻഡോ-പസഫിക് സെക്യൂരിറ്റി അഫയേഴ്‌സിനായുള്ള യുഎസ് അസിസ്റ്റൻ്റ് ഡിഫൻസ് സെക്രട്ടറി എലി റാറ്റ്‌നർ വെള്ളിയാഴ്ച ചൈനയുടെ ഇൻ്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഫോർ സെൻട്രൽ മിലിട്ടറി കമ്മീഷൻ ഓഫീസ് ഡയറക്ടർ മേജർ ജനറൽ ലി ബിനുമായി വീഡിയോ ടെലി കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മുന്നറിയിപ്പ് നൽകിയത്.

റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അമേരിക്ക ആശങ്ക അറിയിച്ചു. റഷ്യയുടെ പ്രതിരോധ, വ്യാവസായിക അടിത്തറയ്ക്ക് ചൈന നൽകുന്ന പിന്തുണയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കയും ഉക്രെയ്നിൽ റഷ്യയെ സഹായിക്കുന്നതിലും അമേരിക്ക എതിർത്തു. ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുടിൻ ചൈനയിലേക്ക് ഔദ്യോഗിക ദ്വിദിന സന്ദർശനം നടത്തിയിരുന്നു.

US Warned China over Russia relation