ഓണ്‍ലൈനില്‍ പരിചയപ്പെട്ടു, യുവാവ് വീട്ടുമുറ്റത്ത്, കള്ളക്കഥ മെനഞ്ഞ് 911ല്‍ വിളിച്ച യുവതി അറസ്റ്റില്‍

ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവാവുമായി ഡേറ്റിംഗ് ഒഴിവാക്കുന്നതിന് 911 എന്ന അടിയന്തര സഹായ നമ്പറില്‍ വിളിച്ച യുഎസ് യുവതി അറസ്റ്റിലായി.

തന്റെ മുന്‍ കാമുകന്‍ വീടിന് പുറത്തുണ്ടെന്നും തനിക്ക് ഭയമാണെന്നും അയാള്‍ തന്നെ ഉപദ്രവിക്കുമെന്ന ഭീതിയുണ്ടെന്നും പറഞ്ഞാണ് യുവതി 911 എന്ന അടിയന്തര സഹായ നമ്പറിലേക്ക് വിളിച്ചത്. വീടിന് പുറത്തുള്ള യുവാവ് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ഉടനടി യുവതിയുടെ പരാതിയോട് പ്രതികരിച്ച പൊലീസ് സംഘം വേഗത്തില്‍ യുവതിയുടെ വീട്ടിലെത്തി. അവിടെ കണ്ട യുവാവിനോട് സംസാരിച്ചപ്പോള്‍ ഇരുവരും ഡേറ്റിംഗ് ആപ്പില്‍ ഒരാഴ്ച മുമ്പാണ് പരിചയപ്പെട്ടതെന്നും പതിയെ ആപ്പില്‍ നിന്നും മാറി വ്യക്തിപരമായി ഫോണില്‍ മെസേജ് അയയ്ക്കാന്‍ തുടങ്ങിയെന്നും
ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. മെസേജുകളും ഡേറ്റിംഗ് ആപ്പ് സംഭാഷണങ്ങളും ഇയാള്‍ പൊലീസിനെ കാണിച്ചു.

തുടര്‍ന്നാണ് യുവതി നല്‍കിയത് തെറ്റായ വിവരങ്ങളാണെന്നും യുവാവിനെ ഒഴിവാക്കാനാണ് യുവതി പൊലീസിനെ വിളിച്ചതെന്നും ബോധ്യമായതോടെ യുവതി പിടിയിലാകുകയായിരുന്നു. താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് ഒടുവില്‍ 18 കാരി സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ യുവതിയെ പിന്നീട് അയോവയിലെ ജോണ്‍സണ്‍ കൗണ്ടി ജയിലില്‍ നിന്ന് വിട്ടയച്ചു.

More Stories from this section

family-dental
witywide