ടാമ്പ: കൗമാരക്കാരനായ ആൺകുട്ടിയെ കാണാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുമായി 14 വയസ്സുള്ള പെൺകുട്ടിയായി അഭിനയിച്ച 23 കാരിയായ യുവതിക്കെതിരെ യുഎസിൽ കുറ്റം ചുമത്തി. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കൗമാരപ്രായക്കാരായ നാല് ആൺകുട്ടികൾ കൂടി മുന്നോട്ട് വന്നതിനെത്തുടർന്ന് അലീസ ആൻ സിംഗറിനെ ടാമ്പ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് വ്യാഴാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു.
ഇതിനുമുമ്പ്, ഒരു വിദ്യാർത്ഥിയുമായി 30 തവണ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടതിനും നിരവധി പേർക്ക് വീഡിയോകൾ അയച്ചതിനും കഴിഞ്ഞ വർഷം നവംബറിൽ അവർ അറസ്റ്റിലായിരുന്നു.
”ഒരു മുതിർന്നയാൾ ഒരു കുട്ടിയെ മുതലെടുത്ത് അവരെ ഇരയാക്കുന്നത് കാണുന്നത് അസ്വസ്ഥത ഉളവാക്കുന്നു. ഇവർ ഇരയാക്കിയ ആർക്കും, മുന്നോട്ട് വരാം. ടാമ്പാ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് നിങ്ങളെ പിന്തുണയ്ക്കുകയും സിംഗറിനെപ്പോലുള്ളവർ നിങ്ങൾക്കോ മറ്റുള്ളവർക്കോ ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും,” ടാമ്പാ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ചീഫ് ലീ ബെർകാവ് അന്ന് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് നാലുപേർ കൂടി മുന്നോട്ടു വന്നത്.
മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളെ കൊള്ളയടിക്കാനും ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും 14 വയസ്സുള്ള വീട്ടിലിരുന്ന് പഠിക്കുന്ന പെൺകുട്ടിയെപ്പോലെയാണ് യുവതി അഭിനയിച്ചത്. ആദ്യത്തെ ഇരയുമായി സിംഗർ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്‌നാപ്ചാറ്റിലൂടെ നിരവധി കുട്ടികൾക്ക് അശ്ലീല വീഡിയോ അയച്ചതായും അധികൃതർ പറഞ്ഞു. 12 വയസിനു 15 വയസിനും ഇടയിൽ പ്രായമുള്ളവരാണ് ഇരകളായ കുട്ടികൾ.