‘ഇന്ത്യക്കാർ ഭ്രാന്തന്മാർ, നിയമങ്ങൾ അനുസരിക്കില്ല’; വംശീയ വിദ്വേഷവുമായി അമേരിക്കൻ യുവതി, പിന്നാലെ നടപടി

ലോസ് ആഞ്ചൽസ്: എയർപോർട്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വംശീയ അധിക്ഷേപം നടത്തി യുവതി. സംഭവത്തിന് പിന്നാലെ അമേരിക്കൻ കാറൻ എന്ന വനിതക്കെതിരെയാണ് നടപടിയെടുത്തു. ഇവരെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തി. യുണൈറ്റ‍ഡ് എയർലൈൻസ് യാത്രക്കാരിയായിരുന്ന ഇവർ ലോസ് ആഞ്ചൽസ് എയർപോർട്ടിൽ വച്ചായിരുന്നു ഇന്ത്യൻ വംശജർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

എയർപോർട്ടിലെ ഷട്ടിൽ ബസിൽ കയറിയ യുവതി ബസിലുണ്ടായിരുന്ന വെഡ്ഡിം​ഗ് ഫോട്ടോ​ഗ്രാഫർ പർവേസ് തൗഫീക്കും അദ്ദേഹത്തിന്റെ ഇന്ത്യൻ-അമേരിക്കൻ കുടുംബത്തെയും അധിക്ഷേപിക്കുകയായിരുന്നു. ഇന്ത്യക്കാർ പ്രാന്തൻമാരാണെന്ന് ആക്രോശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തൗഫീക്ക് കാമറയിൽ പകർത്തി.

“ഷട്ട് അപ്, നിങ്ങളുടെ കുടുംബം ഇന്ത്യയിൽ നിന്നുള്ളതാണ്, നിങ്ങൾക്ക് നിയമങ്ങളോട് യാതൊരു ബഹുമാനവുമില്ല, ഇന്ത്യക്കാർ പ്രാന്തന്മാരാണ്. ” കാരൻ പറഞ്ഞു. ഫ്ലൈറ്റിൽ പ്രവേശിക്കാനായി എയർപോർട്ടിലെ ഷട്ടിൽ ബസിൽ കയറിയതിന് പിന്നാലെയായിരുന്നു സംഭവം. ഇവർ കുട്ടികളെയും അധിക്ഷേപിച്ചു.

US Woman Racial comment against Indians

More Stories from this section

family-dental
witywide