വാഷിങ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. 200 ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനു നേരെ അയച്ച ഇറാനോട് തൻ്റെ രാജ്യം പ്രതികാരം ചെയ്യുമെന്ന് യുഎന്നിലെ ഉന്നത ഇസ്രയേലി നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബൈഡൻ്റെ അഭിപ്രായം വന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്നുപറഞ്ഞ് ഇസ്രയേൽ മുൻപ്രധാനമന്ത്രി നഫ്താലി ബെന്നെറ്റടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിൽ വലിയ ഒരു യുദ്ധത്തിലേക്ക് ലോകം പോകുന്നത് തടയാൻ കൂടിയാണ് യുഎസ് ശ്രമം. “മിഡിൽ ഈസ്റ്റിലെ ഏത് പോയിൻ്റിലും എത്താനും പ്രഹരിക്കാനും ഇസ്രയേലിന് കഴിവുണ്ട്, ഇസ്രായേലിൻ്റെ ശത്രുക്കൾ ഉടൻ അത് മനസ്സിലാക്കും” ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി മുന്നറിയിപ്പ് നൽകി
ഇറാനെതിരേ പ്രത്യാക്രമണം നടത്താൻ ഇസ്രയേലിന് എല്ലാവിധ പിന്തുണയും നൽകും. അക്കാര്യം അവരുമായി ചർച്ചചെയ്യുന്നുണ്ട്. ഇസ്രയേലിന് സ്വയംസംരക്ഷിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കാൻ ജി-7 രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ് ബൈഡൻ പറഞ്ഞു. ഇറാന്റെ തന്ത്രപ്രധാനമേഖലകളിൽ ഇസ്രയേൽ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന സൂചനയ്ക്കിടെയാണിത്. പുതുതായി 2000-3000 സൈനികരെയും യു.എസ്. പശ്ചിമേഷ്യയിലേക്കയച്ചു.
ഇസ്രയേലുമായി യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ, ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.
വാഷിംഗ്ടണുമായുള്ള സംഭാഷണത്തിന് ശേഷം പുതിയ സാധ്യതകൾ ചർച്ച ചെയ്യാൻ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലി പ്രതിരോധ ആസ്ഥാനമായ ടെൽ അവീവിലെ കിര്യയിൽ തൻ്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
ചൊവ്വാഴ്ച വന്ന മിക്കവാറും എല്ലാ ഇറാനിയൻ മിസൈലുകളും ഇസ്രായേൽ വ്യോമ പ്രതിരോധത്താൽ തടഞ്ഞിരുന്നു. വെസ്റ്റ് ബാങ്കിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു പലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. എന്നിരുന്നാലും, വ്യക്തമാക്കാത്ത എണ്ണം മിസൈലുകൾ, നെവാറ്റിമിലെയും ടെൽ നോഫിലെയും ഇസ്രായേൽ വ്യോമതാവളങ്ങളുടെ സമീപം പതിച്ചു., ഓഫീസ് കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ പറ്റി.ചൊവ്വാഴ്ച രാത്രി ഇറാൻ്റെ മിസൈൽ വിക്ഷേപണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പു തന്നെ വാഷിംഗ്ടൺ ഇ കാര്യം ഇസ്രയേലിനെ അറിയിച്ചിരുന്നു.
ഇറാൻ്റെ എണ്ണക്കിണറുകൾക്കും സൈനിക താവളങ്ങൾക്കും നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുമെന്ന് വലിയ പേടി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇറാനു മേൽ സാമ്പത്തിക ഉപരോധം കൂടുതൽ കടുപ്പിക്കാനാണ് യുഎസ് തീരുമാനം.
US would not support Israel to attack Iran’s nuclear sites says Joe Biden