ഐസിനൂർ ഈജിയുടെ കൊലപാതകം, ഇസ്രയേലിനെതിരെ കടുപ്പിച്ച് അമേരിക്ക, ഒപ്പം യുഎന്നും; സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു

വാഷിംഗ്ടൺ: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇന്നലെ പ്രതിഷേധത്തിനിടെ അമേരിക്കൻ – ടർക്കിഷ് പൗരയായ യുവതിയെ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇസ്രയേലിനെതിരെ കടുപ്പിച്ച് അമേരിക്കയടക്കം രംഗത്ത്. 26 കാരിയായ സാമൂഹ്യ പ്രവർത്തക ഐസിനൂർ ഈജി ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈജി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തമണമെന്ന് അമേരിക്കയും ഐക്യരാഷ്ട്ര സഭയുമടക്കം ഇതിനകം ആവശ്യപ്പെട്ടു.

ഈജിയുടെ മരണത്തില്‍ അസ്വസ്ഥനാണെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീൻ സാവെറ്റ് പറഞ്ഞു. ഇസ്രയേല്‍ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളും അന്വേഷണവും ആവശ്യപ്പെട്ടതായും സാവെറ്റ് അറിയിച്ചു. സംഭവത്തില്‍ കൃത്യവും സമഗ്രവുമായുള്ള അന്വേഷണമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സഭ ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക്ക് പറഞ്ഞത്. സാധാരണക്കാർ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഡുജാറിക്ക് കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന പ്രതിഷേധനത്തിനിടെയാണ് 26 കാരിയായ ഐസിനൂർ ഈജി കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് പലസ്തീൻ ഡോക്ടർ വാർഡ് ബസാലത് അറിയിച്ചു. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഉടൻ മരിച്ചതായും ബസാലത് പറഞ്ഞു. ഉത്തര റാമല്ലയിലെ ബെയ്ത പട്ടണത്തിൽ കുടിയേറ്റം വ്യാപിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം വെടിവെക്കുകയായിരുന്നു. ഇസ്രയേല്‍ സൈന്യമാണ് അയ്‌ശ്നൂറിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. കൊലപാതകത്തിന്റെ റിപ്പോർട്ടുകള്‍ പരിശോധിച്ചു വരികയാണെന്ന് ഇസ്രയേല്‍ സൈന്യവും അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide