വാഷിംഗ്ടൺ: വടക്കുകിഴക്കൻ ഖാർകിവ് മേഖലയിൽ റഷ്യൻ സൈനികരുടെ മുന്നേറ്റം തടയാൻ യുക്രെയിനിനായി 400 മില്യൺ ഡോളറിൻ്റെ പുതിയ സൈനിക സഹായവുമായി അമേരിക്ക. വെള്ളിയാഴ്ചയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഏപ്രിലിൽ അനുബന്ധ ധനസഹായം പാസാക്കിയതിന് ശേഷം യുക്രെയ്നിനുള്ള മൂന്നാമത്തെ സഹായമാണിത്.
വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് അഭിമുഖീകരിക്കുന്നുവെന്ന് യുക്രൈൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുഎസ് ആയുധങ്ങൾ നൽകുമെന്നും റഷ്യയുടെ മുന്നേറ്റം തടയുമെന്നും അദ്ദേഹം പറഞ്ഞു. പാക്കേജിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റങ്ങളടക്കം ഉൾപ്പെടുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഡ്വാൻസ്ഡ് സർഫേസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾക്കുമുള്ള യുദ്ധോപകരണങ്ങൾ, പീരങ്കികൾ, വിമാന വിരുദ്ധ, ടാങ്ക് വിരുദ്ധ യുദ്ധോപകരണങ്ങൾ, ബ്രാഡ്‌ലി, മൈൻ റെസിസ്റ്റൻ്റ് ആംബുഷ് പ്രൊട്ടക്റ്റഡ് വാഹനങ്ങൾ തുടങ്ങിയ കവചിത വാഹനങ്ങളുടെ ഒരു നിര തന്നെ നൽകുന്നുണ്ട്.
തീരദേശ, നദീതട പട്രോളിംഗ് ബോട്ടുകൾ, ട്രെയിലറുകൾ, പൊളിക്കൽ യുദ്ധോപകരണങ്ങൾ, അതിവേഗ റേഡിയേഷൻ വിരുദ്ധ മിസൈലുകൾ, സംരക്ഷണ ഗിയർ, സ്പെയർ പാർട്സ്, മറ്റ് ആയുധങ്ങളും ഉപകരണങ്ങളും എന്നിവയും നൽകും. 2022 ഫെബ്രുവരിയിൽ റഷ്യ അധിനിവേശം നടത്തിയതിനുശേഷം യുഎസ് ഇപ്പോൾ ഉക്രെയ്‌നിന് ഏകദേശം 50.6 ബില്യൺ ഡോളറിന്റെ സൈനിക സഹായം നൽകിയിട്ടുണ്ട്.
USA to send 400mn military aid to Ukraine