ന്യൂയോർക്ക്: അമേരിക്കയുടെ സൈനിക തന്ത്രങ്ങളിൽ മാറ്റം വരുത്തണമെന്ന് ഗൂഗിൾ മുൻ സിഇഒയും ചെയർമാനുമായ എറിക് ഷ്മിറ്റ്. പരമ്പരാഗതമായി ഉപയോഗിക്കുന്ന ടാങ്കുകൾക്ക് പകരം എഐ അധിഷ്ടിതമായ ഡ്രോണുകൾ ഉപയോഗിക്കാൻ യുഎസ് സൈന്യം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുന്നതിനിടെയായിരുന്നു യുഎസ് സൈന്യത്തിന്റെ പ്രതിരോധ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഷ്മിറ്റ് ശുപാർശകൾ പങ്കുവച്ചത്. പതിനായിരക്കണക്കിന് ടാങ്കുകളാണ് യുഎസിന്റെ കൈവശമുള്ളത്. അതൊക്കെ എടുത്തുമാറ്റേണ്ട സമയമായി.
ടാങ്കുകൾക്ക് പകരം ഡ്രോൺ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വിലപിടിപ്പുള്ള സൈനിക സംവിധാനങ്ങളും ഉപകരണങ്ങളും നിഷ്പ്രഭമാക്കാൻ ഡ്രോണുകൾ മതിയെന്നാണ് ഷ്മിറ്റിന്റെ വാദം. യുക്രെയ്ൻ-റഷ്യ സംഘർഷത്തിനിടെ അത് പ്രായോഗികമായി പരീക്ഷിച്ച് തെളിയിച്ചതാണെന്നും അദ്ദേഹം വാദിച്ചു. 5 മില്യൺ ഡോളറിന്റെ ടാങ്ക് തകർക്കാൻ 5,000 ഡോളറിന്റെ ഡ്രോൺ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
Use drones instead war tanks, says Eric Schmidt