ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. 45 സീറ്റുകളുള്ള യാത്രാബസ് ഇന്ന് രാവിലെ ഗര്‍വാളിലെ പൗരിയില്‍ നിന്ന് രാംനഗറിലേക്ക് പോകുന്നതിനിടെയാണ് മാര്‍ച്ചുലയില്‍ 200 മീറ്റര്‍ താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്.
രാവിലെ 8.25 ഓടെയാണ് അപകടമുണ്ടായത്. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സമീപ ഗ്രാമങ്ങളിലെ ആളുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയത്.
നിരവധി യാത്രക്കാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. പരിക്കേറ്റ ഒമ്പതോളം പേര് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്ന് യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്ത് എയിംസിലേക്ക് കൊണ്ടുപോയി. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്. അല്‍മോറ, രാംനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.