ഉത്തരാഖണ്ഡിൽ ഏകീകൃത സിവില്‍ കോഡ് പാസാക്കും; ഒറ്റ ദിവസത്തേക്ക് നിയമസഭാ സമ്മേളനം വിളിക്കും

ഏകീകൃത സിവില്‍ കോഡ് പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ച് ഉത്തരാഖണ്ഡ്. ഫെബ്രുവരി അഞ്ചിനാണ് ഒരു ദിവസം മാത്രമുള്ള സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിവില്‍ കോഡിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അടങ്ങുന്ന അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നിയമിച്ചിരുന്നു. ഫെബ്രുവരി രണ്ട്, മൂന്ന് ദിവസങ്ങളിലായി സമിതി റിപ്പോർട്ട് സമര്‍പ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു സിവില്‍ കോഡ്. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കമ്മിറ്റിയും പ്രഖ്യാപിക്കുകയായിരുന്നു.

റിപ്പോര്‍ട്ടില്‍ പൂര്‍വിക സ്വത്തുക്കളിലെ പെണ്‍മക്കളുടെ തുല്യാവകാശം, ലിംഗസമത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഇല്ല. വിവാഹപ്രായം പതിനെട്ടായി നിലനിര്‍ത്താനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡ് സിവില്‍ കോഡ് പാസാക്കിയാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളും ഇത് പാസാക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. അങ്ങനെയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മൂന്ന് സംസ്ഥാനങ്ങളില്‍ സിവില്‍ കോഡ് പാസാകും.

Uttarakhand set to pass Uniform civil code in one day

More Stories from this section

family-dental
witywide