ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ രജിസ്റ്റര്‍ചെയ്യണം; അല്ലെങ്കില്‍ ജയിലിൽ പോകാം

ഡെറാഡൂൺ: യുണിഫോം സിവിൽ കോഡ് നിയമമായിക്കഴിഞ്ഞാൽ, ഉത്തരാഖണ്ഡിൽ ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോ അത്തരം ബന്ധത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരോ ആയ വ്യക്തികൾ ജില്ലാ ഓഫീസർ മുമ്പാകെ തങ്ങളുടെ ബന്ധം രജിസ്റ്റർ ചെയ്യണം. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 21 വയസ്സിന് താഴെയുള്ളവർ മാതാപിതാക്കളുടെ സമ്മതത്തോടെ വേണം, ജില്ലാ ഓഫീസർമാർക്ക് മുമ്പാകെ ചെയ്യാൻ. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഉത്തരാഖണ്ഡ് സ്വദേശികള്‍ക്കും നിയമം ബാധകമായിരിക്കും

സര്‍ക്കാര്‍ നയങ്ങള്‍ക്കും സദാചാരവ്യവസ്ഥകള്‍ക്കും വിരുദ്ധമായ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദനീയമല്ല. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളികളില്‍ ഒരാള്‍ വിവാഹിതനോ/ വിവാഹിതയോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലെ പങ്കാളിയോ ആയിരിക്കുന്ന പക്ഷമോ അല്ലെങ്കില്‍ പങ്കാളികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയോ ആയിരിക്കുന്ന പക്ഷമോ അല്ലെങ്കില്‍ പങ്കാളികളില്‍ ഒരാളുടെ സമ്മതം ബലപ്രയോഗത്തിലൂടെയോ തട്ടിപ്പിലൂടെയോ ആള്‍മാറാട്ടത്തിലൂടെയോ നേടിയതായിരിക്കുന്ന പക്ഷമോ ആ ബന്ധത്തിന് നിയമസാധുത അനുവദിക്കുകയില്ല.

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റ് തയ്യാറാകുന്നതായി ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത ബന്ധത്തിന്റെ സാധുത രജിസ്ട്രാര്‍ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലാകും രജിസ്‌ട്രേഷന് അനുമതി അനുവദിക്കുന്നത്. അപേക്ഷ നിരസിക്കുന്ന പക്ഷം അപേക്ഷകരോട് അതിനുള്ള കാരണങ്ങള്‍ രജിസ്ട്രാര്‍ എഴുത്തുമുഖാന്തരം അറിയിക്കണം.

More Stories from this section

family-dental
witywide