ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം… കെസിസിഎന്‍എ കണ്‍വെന്‍ഷനില്‍ നീര്‍മിഴിപ്പൂക്കളാകും ഉഴവൂരോര്‍മ്മകള്‍

പ്രണയമേതുപോല്‍ തൂവല്‍ മുളയ്ക്കുന്ന പുലരി പോലെയോ, പൂവുകള്‍ പോലെയോ, ഹൃദയരക്ത സിന്ദൂരം പടര്‍ന്നൊഴുകുമൊരു വിലാപവാം മൂവന്തി പോലെയോ… ഓരോ മനുഷ്യന്റെയും ജീവിതത്തിലെ വസന്തകാലമാണ് കാമ്പസ്. പ്രണയവും വിരഹവും സംഘര്‍ഷങ്ങളും ഒക്കെ മനസ്സില്‍ കൂമ്പാരം കൂട്ടിയ ഒരു കാല്പനിക കാലം. കാമ്പസുകളുടെ ഇടനാഴികളിലെ ആ തണുത്ത ശ്വാസം, പൂക്കളുടെ സുഗന്ധം, നിലവിളികള്‍, പൊട്ടിച്ചിരികള്‍, കണ്ണുനീര്‍ത്തുള്ളികള്‍, മുദ്രാവാക്യങ്ങള്‍, തീപാറുന്ന പ്രസംഗങ്ങള്‍ അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍. അമേരിക്കയില്‍ ജീവിക്കുമ്പോഴും കേരളത്തിലെ കലാലയങ്ങളുടെ ആവേശവും പഴയ ഓര്‍മ്മകളും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് മലയാളികള്‍. ആ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് സാന്‍ അന്റോണിയോയില്‍ നടക്കുന്ന കെ.സി.എന്‍.എന്‍.എ കണ്‍വെന്‍ഷനില്‍ കോട്ടയം ഉഴവൂര്‍ കോളേജിലെ കൂട്ടുകാര്‍.

ഉഴവൂര്‍ കോളേജിന്റെ 1964 മുതലുള്ള ചരിത്രവും ഓര്‍മ്മകളും കെ.സി.സി.എന്‍.എ സമ്മേളനത്തിലെ വേറിട്ട കാഴ്ചയാകും. നീര്‍മിഴിപ്പൂക്കള്‍ എന്ന പേരിലാണ് ഉഴൂവൂരോര്‍മ്മകള്‍ സാന്‍ അന്റോണിയോയില്‍ ആവിഷ്കരിക്കുന്നത്.

 കെ.സി.എസ് പ്രസിഡന്റ് ജയിന്‍ മാക്കില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നൃത്ത, സംഗീത, സ്കിറ്റുകള്‍ ഉഴവൂരിലെ ആ പഴയ കലാലയ ഓര്‍മ്മകളിലൂടെ കടന്നുപോകും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉഴവൂര്‍ നിര്‍മിഴിപ്പൂക്കള്‍ എന്ന പ്രത്യേക പരിപാടിയുടെ ആശയം മിനി എടാട്ടിന്റേതാണ്. 200 ഓളം കലാകാരന്മാര്‍ ഈ പരിപാടിയുടെ ഭാഗമാകും. ആന്‍സി കൂപ്പ്ളിക്കാട്ടാണ് പരിപാടിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍. ചാക്കോച്ചന്‍ മറ്റത്തിപ്പറമ്പില്‍, ടോസ്മി കൈതക്കാത്തൊട്ടിയില്‍, മന്നു തിരുന്നെല്ലിപ്പറമ്പില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ടീന കുളങ്ങര, അഭിലാഷ് നെല്ലമറ്റം, ഷൈനി വിരുത്തികുളങ്ങര, ജയ കുളങ്ങര എന്നിവരാണ് ഉഴവൂര്‍ സ്പെഷ്യല്‍ എഡിഷന്‍ പരിപാടിയുടെ ബാക്ക്സ്ക്രീനില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍.

Uzhavoor college memories at KCCNA convention

More Stories from this section

family-dental
witywide