തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും സാമ്പത്തിക സഹായം നൽകാത്തതും ന്യായീകരിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഉരുൾപൊട്ടൽ ദുരന്തത്തിൽ നാട് മൊത്തം ഒലിച്ചുപോയി എന്നു പറയുന്നത് ശരിയല്ലെന്ന് മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘വയനാട് ദുരന്തത്തിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. നാട് മുഴുവന്‍ എന്ന് പറയരുത്. പണം ചിലവാക്കാന്‍ നാട്ടില്‍ നിയമമുണ്ട് ‘- മുരളീധരൻ പറഞ്ഞു.
വയനാടിന് അധികധനസഹായം നൽകില്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹർത്താൽ നാടകമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവ് വി മുരളീധരന്‍ അതിതീവ്ര ദുരന്തമാണെന്ന് വിശേഷിപ്പിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പരിഹാസം. മുരളീധരൻ തീരാ ദുരന്തമാണെന്നും ഈ ദുരന്തത്തേയും കേരളം അതിജീവിക്കുമെന്നും കമൻ്റുകൾ വരുന്നുണ്ട്.