തിരുവനന്തപുരം: ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതിരുന്നത് അതിനുള്ള നിലവാരം ഇല്ലാത്തതുകൊണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നയ പ്രഖ്യാപനം സത്യസന്ധമാകണം. അങ്ങനെ ഗവര്‍ണര്‍ തീരുമിച്ചതില്‍ തെറ്റില്ല എന്നും വി മുരളീധരന്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം ഗവര്‍ണ്ണര്‍ പൂര്‍ണ്ണമായും വായിക്കാതിരുന്നത് ഏറെ വിവാദമായ സാഹചര്യത്തിലാണ് വി മുരളീധരന്റെ പ്രതികരണം.
പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്. ഗവര്‍ണര്‍ വായിക്കാത്ത ഭാഗത്താണ് ഈ വിമര്‍ശനമുള്ളത്. എന്നാല്‍ കള്ള പ്രചാരണങ്ങള്‍ നയപ്രഖ്യാപനത്തിന്റെ മറവില്‍ സഭയില്‍ രേഖപ്പെടുത്താനായിരുന്നു ശ്രമമെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നത് ചിലവാകാത്ത കള്ളമാണ്. പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത് നന്നാക്കാന്‍ പണമുണ്ടെന്നും വി മുരളീധരന്‍ ആരോപിച്ചു. കേന്ദ്രത്തിനെതിരായി സമരമില്ല, സമരം എന്നത് തള്ളായിരുന്നു. ഇത് തള്ള് സര്‍ക്കാരാണ്. ഡല്‍ഹിയില്‍ നല്ല തണുപ്പാണെന്നും ചില്‍ ചെയ്യാനാണ് പോകുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.