‘ചിത്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍’: വി മുരളീധരന്‍

കൊച്ചി: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കെ.എസ് ചിത്രയെ പരിഹസിച്ചുള്ള ട്രോളുകള്‍ അടക്കം ഇറങ്ങിയതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ചിത്രയ്ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണം കേരളത്തെക്കുറിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മറ്റുള്ളവരൊടെക്കെ പറയുന്ന സഹിഷ്ണുതയുടെ പര്യായമാണെന്നതിന് യോജിക്കുന്നതാണോയെന്ന് മുരളീധരന്‍ ചോദിച്ചു.

‘അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മം നടത്തുന്നത് എല്ലാവര്‍ക്കും സന്തോഷിക്കാനുളള അവസരമാണ്. ആ അവസരത്തില്‍ രാമനാപം ജപിക്കണം വിളക്ക് കൊളുത്തണമെന്നാണ് ഒരു ഹൈന്ദവവിശ്വാസിയെന്ന നിലയില്‍ കെഎസ് ചിത്ര പറഞ്ഞത്. കേരളത്തിലെ പ്രശസ്തയായ ഗായികയ്ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന പരസ്യമായ ആക്രമണം കണ്ടിട്ടും പൊലീസ് മിണ്ടാത്തത് എന്താണ്?, ഹൈന്ദവ വിശ്വസങ്ങളെ എങ്ങനെ അധിക്ഷേപിച്ചാലും ഒരു പ്രശ്നവുമില്ല എന്നുള്ളതാണോ?

‘ക്രിസ്മസിന് കേക്ക് മുറിക്കാറുണ്ട്. റംസാന്‍ പുണ്യത്തെ കുറിച്ച് എല്ലാവരും പറയാറുണ്ട്. ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവരും പറയാറുണ്ട്. റംസാന്‍ പുണ്യത്തെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും അഭിപ്രായം വ്യത്യാസം ഇല്ല. ക്രിസ്മസിന് കേക്ക് കട്ട് ചെയ്യണമെന്ന് പറയുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുമ്പോള്‍ വിളക്ക് കൊളുത്താനും രാനാപം ജപ്പിക്കാനും പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപാര്‍ഹമായ കാര്യമാണെന്ന പ്രചാരണത്തിന് പിന്നാല്‍ ആസൂത്രിതശ്രമമാണ്.

ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നവരാണ് കെഎസ് ചിത്രക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സംസ്ഥാനത്ത് ഹൈന്ദവവിശ്വാസികള്‍ക്ക് പ്രതികരിക്കാന്‍ പാടില്ലെന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഏകപക്ഷീയമാണെന്ന് ധരിക്കരുതെന്നും വി മുരളീധരന്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12.20ന് ശ്രീരാമ ജയരാമ എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ട എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് ചര്‍ച്ചയായ വീഡിയോയില്‍ ചിത്ര പറഞ്ഞത്.

More Stories from this section

family-dental
witywide