6 കിലോമീറ്ററോളം ലാവയൊഴുകി! ‘ഒരു​ഗ്രാമം അപ്പാടെ ചാരത്തിൽ മൂടി’, അഗ്നിപർവത സ്ഫോടനത്തിൽ ഞെട്ടി ഇന്തോനേഷ്യ

ജക്കാർത്ത: ഇന്തോനേഷ്യയിൽ അ​ഗ്നിപർവതം പൊട്ടിത്തെറിച്ച് വൻ അപകടം. കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് തിങ്കളാഴ്ച രാത്രിയിൽ പൊട്ടിത്തെറിച്ചത്. രണ്ട് കിലോമീറ്ററിലേറെ ഉയരത്തിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ ഉയർന്ന് പൊന്തിയത്. ആറ് കിലോമീറ്ററോളം ദൂരത്തിലേക്ക് ലാവ ഇരച്ചെത്തി.

ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങളാണ് അഗ്നിപർവ്വത സ്ഫോടനത്തിൽ കത്തി നശിച്ചത്. നിരവധി വീടുകൾ അഗ്നിക്കിരയായി. ലാവയും മാലിന്യവും മൂടിയ നിലയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ഇതിനോടകം പത്ത് മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ കണ്ടെത്തിയിട്ടുള്ളത്.

ചാരം മൂടി തകർന്ന് വീടുകൾക്കിടയിൽ കൂടുതൽ ആളുകളുണ്ടോയെന്നും മൃതദേഹങ്ങൾ ഉണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അഗ്നിപർവ്വതത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് നിലവിൽ ഒരു കുട്ടിയടക്കം പത്ത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

വുലാഗിംതാഗ് ജില്ലയിലെ ആറ് ഗ്രാമങ്ങളെയും ബുറ ജില്ലയിലെ നാല് ഗ്രാമങ്ങളെയുമാണ് അഗ്നി പർവ്വത സ്ഫോടനം സാരമായി ബാധിച്ചതെന്നാണ് അധികൃതർ വിശദമാക്കുന്നത്. ടൺ കണക്കിന് അഗ്നിപർവ്വത മാലിന്യം മൂടിയ നിലയിലുള്ള ഗ്രാമങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

valcano explode in Indonesia

More Stories from this section

family-dental
witywide