വാൻകൂവർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിന്റെ ഫൂഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റ്   “അഗാപ്പെ” പ്രൗഢഗംഭീരമായി ആഘോഷിച്ചു

സോണി കണ്ണോട്ടുതറ

വാൻകൂവർ :  ബ്രിട്ടിഷ് കൊളംബിയയിലെ ആദ്യ കാല ദേവാലയങ്ങളിലൊന്നായ  സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, വാൻകൂവർ, കഴിഞ്ഞ 13 വർഷമായി നടത്തിവരുന്ന ഫൂഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റ്, “അഗാപ്പെ” ഈ വർഷവും ഭംഗിയായി ആഘോഷിച്ചു. “മനുഷ്യവർഗത്തോടുള്ള ദൈവസ്നേഹം” എന്നാണ് അഗാപ്പെയുടെ അർഥം

വൻകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാ ജാതി മത വിശ്വാസികൾ ഈ ആഘോഷത്തിൽ ഇടവകയോടൊപ്പം പങ്കാളികളായിരുന്നു .  ഇടവക വികാരി ഫാ.. എം. സി. കുര്യാക്കോസ് റമ്പാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സറി-ഗ്രീൻ ടിമ്ബർസ് എംഎൽഎ രചന സിംഗ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി . ഫാ. ഗീവർഗീസ് മാത്യു സ്‌നേഹ സന്ദേശം നൽകി. . ഫാ. ഒ. തോമസ്, ട്രസ്റ്റി ബേബിച്ചൻ മട്ടമ്മേൽ, സെക്രട്ടറി കുര്യൻ വർക്കി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 “അഗാപ്പെ 2023” ചാരിറ്റി ഫണ്ടിന്റെ ഭാഗമായ ലഭിച്ച  സംഭാവന കൺവീനർ ജാക്സൺ ജോയ്, വികാരി റവ. എം. സി. കുര്യാക്കോസ് റമ്പാൻ, ട്രസ്റ്റി ബേബിച്ചൻ മട്ടമ്മേൽ എന്നിവർ ചേർന്ന് സറി വിമൻസ് സെന്ററിന് കൈമാറി.ജാതി-മത വ്യത്യാസമില്ലാതെ വാൻകൂവറിലെ എല്ലാ ജനവിഭാഗങ്ങളും പങ്കെടുത്ത “അഗാപ്പെ” യുടെ വിജയത്തിൽ സഹകരിച്ച ഏവർക്കും കൺവീനർമാരായ അലക്സ് പി.ബേബി , ജാക്സൺ ജോയ് എന്നിവർ നന്ദി അറിയിച്ചു.

Vancouver St. George Orthodox Church’s food and cultural fest “Agape” celebrated with grandeur

More Stories from this section

family-dental
witywide