
പാലക്കാട്: കാസര്‍കോട്-തിരുവനന്തപുരം അതിവേഗ വന്ദേഭാരത് ട്രെയിന്‍ 3 മണിക്കൂറിലേറെ വഴിയില്‍ കുടുങ്ങിയതോടെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം മൊത്തത്തിൽ താറുമാറായി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയിലായ വന്ദേഭാരത് രണ്ട് മണിക്കൂറിന് ശേഷമാണ് പ്രശ്നം പരിഹരിച്ച് വീണ്ടും ഓടിത്തുടങ്ങിയത്. ട്രെയിന്‍ ഷൊര്‍ണൂരിന് സമീപമാണ് ഏറെ നേരം നിർത്തിയിട്ടിരുന്നത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയായിരുന്നു സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിടുകയായിരുന്നു.
വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ടായിരുന്നു. ഇവരുടെ കൂടി പരിശ്രമത്തിന്‍റെ ഫലമായാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. വന്ദേഭാരത് കുടുങ്ങിയതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള മിക്കവാറുമെല്ലാ ട്രെയിനുകളും വൈകിയോടുകയാണ്.