കേരളത്തിന് ഡബിൾ സന്തോഷം, രണ്ടാം വന്ദേഭാരത് മംഗളൂരുവിലേക്ക്, കൊല്ലം- തിരുപ്പതി എക്‌സ്പ്രസ് ഇന്നുമുതല്‍

കണ്ണൂർ/കൊല്ലം: റെയിൽവേ രം​ഗത്ത് കേരളത്തിന് ഇരട്ടി മധുരം. ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) മംഗളൂരുവിലേക്ക് നീട്ടിയതോടൊപ്പം കൊല്ലം- തിരുപ്പതി എക്‌സ്പ്രസ് ഇന്നുമുതല്‍ ഇന്ന് മുതൽ ഓടിത്തുടങ്ങും. വന്ദേഭാരത് നീട്ടിയതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിക്കും.

മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിദ്യാർഥികകൾ യാത്ര ചെയ്യും. ഇന്ന് സ്വീകരണവും നൽകും. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും. രാവിലെ ഏഴിനാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും.വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45-ന് കാസർകോട്ടെത്തും.

കൊല്ലം-തിരുപ്പതി ദ്വൈവാര എക്സ്പ്രസ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുള്ളത്. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലും, തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സര്‍വീസ്.

Vandebharat extend mangalore, kollam-tirupati express started today

More Stories from this section

family-dental
witywide