പസഫിക് മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ വാനുവാട്ടുവില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് ഉണ്ടായത്. വാനുവാട്ടുവിന്റെ പ്രധാന ദ്വീപില്‍ കെട്ടിടങ്ങളെ വിറപ്പിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്ത് നിന്ന് ഏകദേശം 30 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഭൂചലനം ഉണ്ടായത്. 40 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ശക്തമായ ഭൂകമ്പം നാശം വിതക്കുകയും 12 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തതിന് അഞ്ച് ദിവസത്തിന് ശേഷമാണ് പുതിയ ഭൂകമ്പം. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപായ ഇഫേറ്റില്‍ ചൊവ്വാഴ്ച 7.3 തീവ്രത രേഖപ്പെടുത്തിയ മാരകമായ ഭൂകമ്പമാണ് ഉണ്ടായത്. ഇത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിലംപതിക്കുകയും മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തു.