മന്ത്രി എം.ബി. രാജേഷിനു ധാർഷ്ട്യം, പിണറായി വിജയനു പഠിക്കുന്നു- വി ഡി സതീശൻ

സുൽത്താൻ ബത്തേരി: തദ്ദേശ-എക്സൈസ് മന്ത്രി എം.ബി. രാജേഷിനു ധാർഷ്ട്യമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൈചൂണ്ടി സംസാരിക്കരുതെന്നാണ് മന്ത്രി പറയുന്നത്. രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുകയാണ്. വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണു മന്ത്രി നേരിടുന്നതെന്നും സതീശൻ പറഞ്ഞു.

സുൽത്താൻ ബത്തേരിയിൽ കെപിസിസി ക്യാംപ് എക്സികുട്ടീവിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സതീശൻ. ആമയിഴഞ്ചാൻ തോട് അപകടം ഉണ്ടാകുന്നതിനു മുൻപുതന്നെ ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ നടപടി സ്വീകരിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

VD Satheesan criticized MB Rajesh

More Stories from this section

family-dental
witywide