തിരുവനന്തപുരം: വയനാട് സംഘടിപ്പിച്ച ക്യാമ്പിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിനെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ഭിന്നതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ വിളിച്ച ക്യാമ്പ് എക്സിക്യുട്ടിവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബഹിഷ്കരിച്ചു. എല്ലാ ജില്ലയിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തുകൊണ്ട്യോഗം ചേരാനായിരുന്നു തീരുമാനം. തന്നെ അറിയിക്കാതെ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ക്യാംപ് എക്സിക്യുട്ടിവിൽനിന്ന് വി.ഡി.സതീശൻ അവസാന നിമിഷം പിൻമാറിയത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം നടപ്പാക്കാൻ പ്രതിപക്ഷ നേതാവിന്റെ ഓഫിസ് കേന്ദ്രീകരിച്ച് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഡിസിസി പ്രസിഡന്റുമാർക്കു നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഗ്രൂപ്പിൽനിന്നും ചിലരെ മാറ്റിയതായി കെപിസിസി ഭാരവാഹികൾ പരാതിപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ രാത്രി കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഓൺലൈനായി കെപിസിസി ഭാരവാഹി യോഗം വിളിച്ചത്. യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനമുയർന്നു. പിന്നാലെ പാർട്ടി വിമർശനങ്ങളിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.
താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. താൻ സർക്കുലർ ഇറക്കിയിട്ടില്ലെന്നും ചെയ്തത് തെറ്റാണെങ്കിൽ തിരുത്തുമെന്നും ഇത്തരം വാർത്തകൾ പുറത്ത് തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
VD Satheesan not attend party camp meeting