തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ, സര്‍ക്കാരും സി പി എമ്മും വേട്ടക്കാര്‍ക്കൊപ്പമെന്ന പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.
സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പ്രശാന്തന്റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും. എ ഡി എമ്മിന്റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു ഉത്തരവ് പോലും ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാനാണ് പൊലീസും ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് ഒരു അന്വേഷണവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെയാണ് പ്രതിയായ പി പി ദിവ്യ ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ സ്വന്തം ഭാര്യയെ അയച്ചത്. ഇത് സി പി എമ്മിന്റെ ഇരട്ടത്താപ്പാണെന്നും വി ഡി സതീശന്‍ രോപിച്ചു.