ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമെന്നാണ് കടന്നാക്രമണം. എന്‍ എസ് എസും ചെന്നിത്തലയും തമ്മില്‍ അണ്ണനും തമ്പിയും ബന്ധമാണെന്നും ഒരിക്കലും തെറ്റാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
കോണ്‍ഗ്രസിലെ ഒരുപാട് ആളുകള്‍ സതീശനെ സഹിക്കുന്നു. സഹിച്ച് സഹിച്ച് പലരും നെല്ലിപ്പലക കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല, സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണ്. തറ പറ പറയുന്ന, ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ്. ഞാനാണ് രാജാവ്, രാജ്ഞി, രാജ്യം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും രൂക്ഷമായി വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.