ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തക, പ്രസംഗം എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല ; ദിവ്യ കോടതിയില്‍, ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണാ കുറ്റം ചുമത്തപ്പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുന്നു. ഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് വാദം കേള്‍ക്കുന്നത്. അഭിഭാഷകനായ കെ.വിശ്വന്‍ മുഖേനയാണു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

മുന്‍കൂര്‍ ജാമ്യത്തിനായി അടവുകള്‍ മുഴുവന്‍ പയറ്റുകയാണ് ദിവ്യ. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നില്ല എന്നാണ് ദിവ്യയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകമാത്രമാണ് താന്‍ ചെയ്തതെന്നും യാത്രയയപ്പ് പരിപാടിയിലെ പ്രസംഗം സദുദ്ദേശ്യത്തോടെയായിരുന്നു എന്നും കോടതിയില്‍ പറഞ്ഞു.

യോഗത്തിനു വരുന്നില്ലേ എന്ന് കളക്ടര്‍ ചോദിച്ചിരുന്നു. അതാണ് യാത്രയയപ്പ് യോഗത്തിന് എത്തിയത്. തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ആണെന്നും ദിവ്യ കോടതിയിലും ആവര്‍ത്തച്ചു. ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകയാണ് ദിവ്യ എന്ന വാദമാണ് കോടതിയില്‍ പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവച്ചു. അഴിമതിക്ക് എതിരെ ശക്തമായ നിലപാടാണ് ദിവ്യ എടുത്തതെന്നും ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണെന്നും വാദിച്ചു. അതേസമയം പ്രോസിക്യൂഷന്റെ വാദം നിര്‍ണ്ണായകമാകും.

More Stories from this section

family-dental
witywide