അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്കും വധശിക്ഷ

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി യാണ് തൂക്കികൊല്ലാൻ ഉത്തരവിട്ടത്. പ്രതികൾ എസ് ഡി പിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. ഇവരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതും

ഇത് സംഘടിതമായ കുറ്റകൃത്യമാണെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണ് എന്നും കോടതി നിരീക്ഷിച്ചു. ഗൂഢാലോചന നടത്തിയവർ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും തൂക്കിക്കൊല്ലാൻ ഉത്തരവിട്ട കോടതിവിധിയും അപൂർവമാണ്. മത ഭീകരവാദത്തിനെതിനായ ശക്തികൾക്ക് കരുത്ത് പകരുന്ന വിധിയാണ് ഇതെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം (സലാം), അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പഴ വെസ്റ്റ് കടത്തുശ്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലക്കൽ വടക്കാട്ടുശ്ശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണർകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി (പൂവത്തിൽ ഷാജി), മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷർനാസ് അഷറഫ് എന്നിവരാണ് പ്രതികൾ. 

2021 ഡിസംബർ 19 നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

ഈ സംഭവത്തിന്റെ തലേന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ  ആലപ്പുഴ മണ്ണഞ്ചേരിയിൽ കൊല്ലപ്പെട്ടിരുന്നു. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 156 സാക്ഷികളാണുണ്ടായിരുന്നത്. ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടി മുതലുകളും മറ്റു തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.  

verdict on Renjith Sreenivasan murder case

More Stories from this section

family-dental
witywide