ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് സൂര്യന്‍ മാറുമ്പോഴാണ് വിഷുവം സംഭവിക്കുന്നത്. അതായത് രാത്രിയും പകലും തുല്യമായ ഒരു ദിനം ഉണ്ടാകുന്നത്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഉണ്ടാകുന്ന തുല്യ ദൈര്‍ഘ്യ ദിനങ്ങളില്‍ ആദ്യത്തേതാണ് ഇന്ന്. രാപകലുകള്‍ തുല്യമായതിനാല്‍ ഈ ദിനത്തെ വിഷു അല്ലെങ്കില്‍ വിഷുവം എന്നും വിളിക്കും. ഇന്നത്തേത് വസന്ത വിഷുവമാണ് (vernal equinox). ഇതുപോലെ തെക്കോട്ടുള്ള അയനചലനത്തില്‍ ഭൂമധ്യരേഖക്ക് മുകളിലെത്തുന്നത് സെപ്തംബര്‍ 22 നാണ്. ഇതാണ് ശരത് വിഷുവം. (Autumnal equinox). എന്നാല്‍ ലീപ്പ് ഇയര്‍ വരുന്നതിനനുസരിച്ച് ഇവ ഒരുദിവസം മാറിവരാം.
ഈ വര്‍ഷത്തെ ആദ്യ ഇക്വിനോക്‌സിന് അഥവാ വിഷുവത്തിന് ഇന്നു സാക്ഷ്യം വഹിക്കുകയാണ്. സാധാരണയായി മാര്‍ച്ച് 20, 21 എന്നീ രണ്ടു ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസമാണ് vernal equinox നടക്കുന്നത്. അമേരിക്കന്‍ കാലാവസ്ഥാ വകുപ്പ് നാഷനല്‍ വെതര്‍ സര്‍വീസിന്റെ അറിയിപ്പ് പ്രകാരം 2024 ലെ വെര്‍നല്‍ ഇക്വിനോക്‌സ് മാര്‍ച്ച് 20 ന് അനുഭവപ്പെടുമെന്നാണു പ്രവചനം.
ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് സൂര്യന്‍ മാറുമ്പോഴാണ് വിഷുവം സംഭവിക്കുന്നത്. ഭൂമധ്യരേഖാ പ്രദേശത്ത് രാത്രിയും പകലും തുല്യമാകുന്ന ദിവസമാണ് വിഷുവം. സൂര്യന്‍ ഒരു അയനത്തില്‍ നിന്നു മറ്റൊരു അയനത്തിലേക്ക് മാറുന്ന പ്രതിഭാസം ഭൂമിയിലെ കാലാവസ്ഥയിലും നിര്‍ണായക മാറ്റം വരുത്തുമെന്നാണ് കരുതുന്നത്.
സമരാത്രദിനം എന്നാല്‍ ഭൂമിയില്‍ എല്ലായിടത്തും (ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൊഴികെ) രാവും പകലും 12 മണിക്കൂര്‍ ആകുന്ന ദിവസമാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിനങ്ങള്‍ക്ക്. ഭൂമിയില്‍ എല്ലായിടത്തും സൂര്യന്‍ നേരെ കിഴക്കുദിച്ച് നേരെ പടിഞ്ഞാറ് അസ്തമിക്കുന്നത് ഈ ദിവസങ്ങളില്‍ ആണ്.
മാര്‍ച്ച് 21 ന് ശേഷം സൂര്യന്‍ അല്പാല്പമായി വടക്കോട്ട് നീങ്ങിയാവും ഉദിക്കുക. ജൂണ്‍ 22 ആകുമ്പോള്‍ 23.5 ഡിഗ്രി എന്ന പരമാവധി സ്ഥാനത്തെത്തും. പിന്നെ സൂര്യന്‍ ഓരോദിവസവും ക്രമേണ തെക്കോട്ട് നീങ്ങുന്നതായി തോന്നും. സെപ്തംബര്‍ 22 ന് നേരെ കിഴക്ക്. ഈ യാത്ര വീണ്ടും തുടര്‍ന്ന് ഡിസംബര്‍ 21 ആകുമ്പോള്‍ പരമാവധി തെക്ക് -23.5 ഡിഗ്രി- എത്തുകയും ചെയ്യും.