‘ഇന്ത്യന്‍ ജനാധിപത്യം അതുല്യമാണ് ആരും പഠിപ്പിക്കാന്‍ വരണ്ട!’ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍

ന്യൂഡല്‍ഹി: ശക്തമായ ജുഡീഷ്യറിയുള്ള ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഇന്ത്യന്‍ ജനാധിപത്യത്തെ അതുല്യമെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് യുഎസിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതുല്യമായ ജനാധിപത്യവ്യവസ്ഥയാണ് ഇന്ത്യയ്ക്കുള്ളതെന്നും അക്കാരണത്താല്‍ത്തന്നെ നിയമവ്യവസ്ഥിതിയുടെ പരിപാലനത്തില്‍ മറ്റാരും പാഠങ്ങള്‍ പകര്‍ന്നുനല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി.

കെജ്രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിയും യു.എസും ഐക്യരാഷ്ട്രസഭയും നടത്തിയ വിമര്‍ശനാത്മക പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ധന്‍കറിന്റെ പ്രതികരണം. ‘ശക്തമായ നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഏതെങ്കിലും വ്യക്തിക്കോ സംഘത്തിനോ വേണ്ടി രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാനാകില്ല. നിയമപരിപാലനത്തെക്കുറിച്ച് ആരും ഞങ്ങളെ പഠിപ്പിക്കേണ്ട..’ – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ഒരു ചടങ്ങിനിടെയാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

More Stories from this section

family-dental
witywide