മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയതിനെതിരെ അതിജീവിത… “കോടതിയിൽ തന്റെ സ്വകാര്യത സുരക്ഷിതമല്ല എന്നത് ഭയമുണ്ടാക്കുന്നു”

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ച കോടതിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അതിജീവിതയായ നടി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടി കോടതിക്കെതിരെ രംഗത്ത് എത്തിയത്. കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് അതിജീവിത പറഞ്ഞു.തുസംബന്ധിച്ച് വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് അതിജീവിത പറഞ്ഞു.

സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയിൽ ഇരിക്കുന്ന ,ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. കോടതിയിൽ തന്റെ സ്വകാര്യത സുരക്ഷിതമല്ല എന്നത് തനിക്ക് ഭയമുണ്ടാക്കുന്നതാണെന്ന് അവർ പറഞ്ഞു.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അതിജീവിത പറഞ്ഞു.

അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത്. റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിത ഹൈക്കോടതിയ സമീപിച്ചിട്ടുണ്ട്. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.

Victim’s Instagram Post Against Court’s credibility

More Stories from this section

family-dental
witywide