ന്യൂഡൽഹി: ധിക്കാരികളായ ബിജെപി സർക്കാരിനെതിരെയുള്ള നീതിയുടെ വിജയമാണ് ബിൽകിസ് ബാനോ കേസിൽ സുപ്രീം കോടതി വിധിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണെന്നും രാഹുല്‍ പറഞ്ഞു. കൂട്ടബലാത്സംഗക്കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
“കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് ഇന്ന് രാജ്യത്തോട് സുപ്രീം കോടതി വിധി ഒരിക്കല്‍ക്കൂടി പറഞ്ഞു. ധിക്കാരികളായ ബിജെപി സര്‍ക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണ് ബില്‍ക്കിസ് ബാനുവിന്റെ അക്ഷീണ പോരാട്ടം,” രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു സുപ്രീം കോടതി വിധി. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികൾ ജയിലിലേക്ക് പോകണം. ശിക്ഷ ഇളവിനായി തെറ്റായ വിവരങ്ങളാണ് പ്രതികൾ നൽകിയത് എന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ ആവശ്യത്തെ തുടർന്ന് വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അധികാരമെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തെ സര്‍ക്കാരിന് അല്ലെന്നും സുപ്രീം കോടതി അറിയിച്ചു. സ്ത്രീകൾക്ക് എതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ ഇളവ് അനുവദിക്കാമോ എന്നും സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് ചോദിച്ചു. അതിജീവിതയ്ക്ക് നീതി ലഭിക്കണം. സ്ത്രീകള്‍ ബഹുമാനം അര്‍ഹിക്കുന്നു. പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ നവീകരണത്തിനാണ്, പ്രതികാരം തീര്‍ക്കാനല്ല. – കോടതി വ്യക്തമാക്കി.