റീല്‍ എടുക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ഇടുന്നതും വലിയൊരു ട്രെന്‍ഡാണ് സൃഷ്ടിച്ചത്. അതിനുവേണ്ടി എന്ത് ത്യാഗവും സഹിക്കാനും പലരും തയ്യാറാണ്. ജീവന്‍ പണയം വെച്ചും റീല്‍ എടുക്കുന്നവരും റീല്‍ എടുത്ത് ജീവന്‍ തന്നെ അപകടത്തിലാക്കിയവരും നമുക്കിടയിലുണ്ട്. അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസം ചര്‍ച്ചയാകുകയും വലിയ വിമര്‍ശനത്തിന് കാരണമാക്കുകയും ചെയ്ത് ഒരു വീഡിയോയാണ് കാറോടിക്കുന്നതിനിടയില്‍ പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍ അശ്രദ്ധമായ ഡ്രൈവിംഗിന് രണ്ട് സ്ത്രീകള്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.
खुद तो मरेंगी दूसरों को और मारेंगी….!
— निशान्त शर्मा (भारद्वाज) (@Nishantjournali) July 17, 2024
यही कारण है हादसे का!…. तस्वीरें हैं नेशनल हाईवे NH 9 की… #गाजियाबाद से #दिल्ली तरफ जाते हुए।
छम्मक छल्लो गाने पर बनाई गई #Reel थार…UP14FR5113 #VideoViral हों रहा। गाड़ी @Uppolice @DelhiPolice #Ghaziabad #Delhi #NH9 pic.twitter.com/osicAoNJfq
മഹീന്ദ്ര ഥാര്‍ എസ്യുവി ഓടിക്കുന്ന ഒരു സ്ത്രീയും ഒപ്പം മുന്‍വശത്തെ പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുന്ന മറ്റൊരു സ്ത്രീ മറ്റൊരു സ്ത്രീയും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നു. ഇരുവരും ഒരു ഗാനം ആലപിക്കുന്നതും സ്പന്ദിക്കുന്നതും കാണാം. ഡ്രൈവറായ സ്ത്രീ സ്റ്റിയറിംഗ് വീലില്‍ നിന്ന് ഒരു കൈ ഉയര്‍ത്തി പാട്ട് ആസ്വദിച്ച് കൈകള്‍ ചലിപ്പിക്കുന്നതും ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ തിരിയുന്നതും വീഡിയോയിലുണ്ട്.
ഗാസിയാബാദ് – ഡല്‍ഹി എന്‍എച്ച്9 ലൂടെയാണ് കാര്‍ ഓടിച്ചിരുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നുവെന്ന കുറിപ്പോടെ വീഡിയോ എക്‌സിലെത്തി. വീഡിയോ ഉടന്‍ തന്നെ ഉത്തര്‍പ്രദേശ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുപി പൊലീസ് ഗാസിയാബാദ് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.