വോട്ട് ചെയ്തു, ഇനിയൊരു സെൽഫിയാകാം; ജനാധിപത്യത്തിന്റെ ആഘോഷത്തിൽ ഭാഗമാകൂവെന്ന് രാഹുലും സോണിയയും

ന്യൂഡൽഹി: ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എംപിയും മകനുമായ രാഹുൽ ഗാന്ധിയും വോട്ട് ചെയ്തു. തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇരുവരും പങ്കുവച്ച സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചാന്ദ്‌നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി എന്നീ ഏഴ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു.

വോട്ട് ചെയ്തതിന് ശേഷം രണ്ട് കോൺഗ്രസ് നേതാക്കളും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് നിർമാൺ ഭവനിലെ പോളിംഗ് ബൂത്തിന് പുറത്ത് സെൽഫി എടുക്കുകയും ചെയ്തു.

“ജനാധിപത്യത്തിൻ്റെ മഹത്തായ ഈ മഹോത്സവത്തിന് ഞാനും അമ്മയും വോട്ട് രേഖപ്പെടുത്തി ഞങ്ങളുടെ സംഭാവന ചെയ്തു. നിങ്ങളും നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്തുവന്ന് വന്ന് നിങ്ങളുടെ അവകാശങ്ങൾക്കും കുടുംബത്തിൻ്റെ ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ”, അദ്ദേഹം ഹിന്ദിയിൽ പോസ്റ്റ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ രാഹുലിൻ്റെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഡൽഹിയിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.

വോട്ട് രേഖപ്പെടുത്തിയ ശേഷം, പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്ക് വിജയിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

More Stories from this section

family-dental
witywide