‘മാസപ്പടി’ ഹ‍ർജി തള്ളിയതിനൊപ്പം കുഴൽനാടന് വിമർശനവും; ‘ആരോപണം തെളിയിക്കാൻ കൃത്യമായി ഒരു കടലാസ് പോലും ഹാജരാക്കിയില്ല’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ നൽകിയ ഹര്‍ജി തള്ളിയതിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുഴൽനാടനെ വിമർശിച്ചുകൊണ്ടാണ് കോടതി ഹർജി തള്ളിയിരിക്കുന്നത്. ആരോപണം തെളിയിക്കാൻ കൃത്യമായി ഒരു കടലാസ് പോലും കുഴൽനാടൻ ഹാജരാക്കിയില്ലെന്ന് കോടതി വിമർശിച്ചു. ആരോപണങ്ങൾ തെളിയിക്കാനുളള രേഖകൾ ഒന്നും തന്നെ ഹാജരാക്കാൻ മാത്യു കുഴൽനാടന് കഴിഞ്ഞില്ലെന്നും അതിനാൽ ഹര്‍ജി തളളുന്നുവെന്നുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കിയത്.

സി എം ആർ എൽ രേഖകളിൽ നിരവധി പേർക്ക് സംഭാവന നൽകിയതായി വ്യക്തമാണ്. എന്നിട്ടും മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം വേണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി. ഇത് രാഷ്ട്രീയ പേരിതമല്ലെയെന്നും കോടതി ഉത്തരവിൽ ചോദിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കാൻ വേണ്ട രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് ആവശ്യത്തിലേറെ സമയം നൽകിയിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളില്ലാത്തതിനാൽ ഹർജി തള്ളുന്നുവെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Vigilance court criticized mathew kuzhalnadan mla on veena vijayan Monthly payment masappadi case

More Stories from this section

family-dental
witywide