എഡിജിപി അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതികളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കാതെ അന്വേഷണമില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതികളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണമില്ലെന്ന് വിജിലന്‍സ്. നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് നിലപാട്. അന്വേഷണത്തിന് പ്രത്യേക സംഘമുള്ളതിനാല്‍ വിജിലന്‍സ് ഇടപെടലിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. അന്വേഷണം വേണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കട്ടെയെന്നാണ് വിജിലന്‍സ് നിലപാട്. അജിത്കുമാറിനെതിരായ പരാതികളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്കെത്തിയത്.

എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി ജി പി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശയില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദനം, കവടിയാറിലെ കോടികളുടെ ഭൂമി ഇടപാട്, കേസ് ഒഴിവാക്കാന്‍ കൈക്കൂലി സ്വീകരിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് എ ഡി ജി പിക്കെതിരെയുള്ളത്.

More Stories from this section

family-dental
witywide