രാജ്യത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച് നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ് രംഗത്ത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ ആവശ്യത്തോട് പൂർണമായും യോജിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് വിജയ് തന്റെ നിലപാടും തുറന്നുപറഞ്ഞത്. ‘നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ലെന്നും വിജയ് കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയ നീറ്റിനെതിരായ പ്രമേയത്തെ പൂർണമനസോടെ സ്വാഗതം ചെയ്യുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും വിജയ് പറഞ്ഞു.
സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു വിജയ് പറഞ്ഞു. വിദ്യാഭ്യാസത്തെ കൺകറൻ്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് കൊണ്ടുവരണമെന്നും താരം ആവശ്യപ്പെട്ടു.