മയാമി: മാവേലിക്കര ആലിന്റെ തെക്കേതില്‍ പരേതരായ മാത്യു വര്‍ക്കിയുടെയും ആനാ വര്‍ക്കിയുടെയും മകന്‍ വിജയ് ജോര്‍ജ് വര്‍ക്കി (75 വയസ്സ്) അമേരിക്കയിലെ മയാമിയില്‍ നിര്യാതനായി.
ഖരഗ്പൂര്‍ ഐ ഐ റ്റി യിലും അമേരിക്കയില്‍ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് റ്റെക്ക്‌നോളേജിയിലും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിജയ് ജോര്‍ജ് വര്‍ക്കി പ്രശസ്തനായ ഒരു ആര്‍ക്കിടെക്റ്റും, ഫ്‌ളോറിഡയിലെ കൊമേര്‍ഷ്യല്‍ ബില്‍ഡിങ്‌സ് നിര്‍മാതാവുമായിരുന്നു. ഇദ്ദേഹം ഫ്‌ളോറിഡ പോംബനൊ ബീച്ച് (ഫോര്‍ട്ട് ലോഡര്‍ടെയില്‍) സെയിന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ സജീവ അംഗവുമായിരുന്നു.
മയാമി യൂണിവേഴ്‌സിറ്റിയിലെ കാന്‍സര്‍ സ്‌പെഷ്യലിസ്‌റ് തിരുവല്ല തെക്കേമതിലുങ്കല്‍ ഡോ. ജോളി വര്‍ക്കി ആണ് ഭാര്യ.
മക്കള്‍: ഡോ. വിനോദ് വര്‍ക്കി, ഡോ. വിവേക് വര്‍ക്കി, ഡോ. വീണ വര്‍ക്കി.
മരുമക്കള്‍: എസ്‌തേര്‍ വര്‍ക്കി, ഡോളി മാത്യു.
കൊച്ചുമക്കള്‍: ആരിയെല്‍, സാക്കറി, റെമി.
സഹോദരങ്ങള്‍: അജിത് വര്‍ക്കി, ഉഷാ കോശി, ശാന്താ ജോര്‍ജ്.
പൊതുദര്‍ശനവും സംസ്‌കാര കര്‍മങ്ങളും മയാമി ക്യാബലീറൊ റിവിയേര സെമിത്തേരിയില്‍ സെപ്റ്റംബര്‍ 28നു രണ്ടുമണി മുതല്‍ നാലുവരെ. കര്‍മങ്ങള്‍ മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസപ്രകാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ. വിവേക് വര്‍ക്കി (305 613 2106) ,
ഡോ. തോമസ് പനവേലില്‍ (305 798 3450)