അങ്ങനെ പോകാനാകില്ല! പാർട്ടി രൂപീകരിച്ചതിന് പിന്നാലെ വിജയ് മക്കൾ ഇയക്കത്തിൽ ആദ്യ നടപടി, കാരണം ‘ഡിഎംകെ ബന്ധം’

ചെന്നൈ: നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് പിന്നാലെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിൽ ആദ്യ നടപടി. വിജയ് മക്കൾ ഇയക്കം ജില്ലാ ഭാരവാഹിയെ പുറത്താക്കിയതായി സംഘടന അറിയിച്ചു. തൂത്തുക്കുടി ജില്ലാ സെക്രട്ടറി ബില്ല ജഗനെയാണ് സ്ഥാനത്ത് നിന്നും നീക്കിയത്. ഡി എം കെയുമായി ജഗൻ അടുത്ത ബന്ധം പുലർത്തുന്നതാണ് പുറത്താക്കാൻ കാരണമെന്നാണ് വിവരം.

ഈ മാസം രണ്ടാം തിയതിയാണ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. തമിഴക വെട്രി കഴകം അഥവാ ടി വി കെ എന്ന പാർട്ടിക്ക് തമിഴ് നാട്ടിലാകെ വലിയ വരവേൽപ്പാണ് ലഭിച്ചത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതൽ രജനികാന്തും കമൽഹാസനുമടക്കമുള്ളവർ താരത്തിന് ആശംസകൾ അറിയിക്കാൻ മടികാട്ടിയില്ല. എന്നാൽ കഴിഞ്ഞ ദിവസം ടി വി കെയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആദ്യ പരാതി എത്തിയിരുന്നു. വിജയിന്‍റെ പാർട്ടിയുടെ പേരിനെതിരെ ഡി എം കെ സഖ്യ നേതാവാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.

ടി വി കെ എന്ന പേര് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടികാട്ടി തമിഴക വാഴ്വൊരുമൈ കക്ഷിയുടെ അധ്യക്ഷൻ ടി വേൽമുരുകനാണ് പരാതി നൽകിയത്. ടി വി കെ എന്നത് തങ്ങളുടെ പാർട്ടിയായ തമിഴക വാഴ്വൊരുമൈ കക്ഷിക്ക് അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച പാർട്ടി അധ്യക്ഷൻ ടി വേൽമുരുകൻ, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്.

Vijay Makkal Iyakkam has been expelled thoothukudi district secretary

More Stories from this section

family-dental
witywide