ടിവികെ യുടെ ആദ്യസമ്മേളനം ഈ മാസം 23 ന്: രാഹുലിനെയും പിണറായിയെയുമടക്കം പങ്കെടുപ്പിക്കാൻ വിജയ്!

ചെന്നൈ: നടന്‍ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതു സമ്മേളനം സെപ്തംബര്‍ 23 ന് നടക്കും. ടിവികെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ നേതാക്കളെയടക്കം പങ്കെടുപ്പിക്കാൻ വിജയ് നീക്കം തുടങ്ങിയതായി സൂചനയുണ്ട്. രാഹുലിനെ ക്ഷണിക്കാന്‍ വിജയ് തീരുമാനിച്ചെന്നാണ് ടിവികെ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി നടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയനു പുറമെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച നടന്‍ വിജയ് കഴിഞ്ഞ മാസം തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയിരുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക.

More Stories from this section

family-dental
witywide