ന്യൂഡല്‍ഹി: 1992 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിനയ് കുമാറിനെയാണ് റഷ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ മ്യാന്‍മര്‍ അംബാസഡറാണ് വിനയ് കുമാര്‍.
ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ വിനയ് കുമാര്‍ റഷ്യയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി സ്ഥാനം ഏറ്റെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയുമായി മികച്ച സഹകരണം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. നിരവധി വ്യാപര ബന്ധങ്ങളും ഇന്ത്യക്കും റഷ്യക്കും ഇടയിലുണ്ട്. റഷ്യ-യുക്രെയിന്‍ യുദ്ധസമയത്ത് റഷ്യയെ തള്ളാതെയുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേസമയം യുദ്ധമല്ല, സമാധാനമാണ് ലോകത്ത് വേണ്ടതെന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
റഷ്യയില്‍ വീണ്ടും വ്ളാഡിമിര്‍ പുടിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വ്ളാഡിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയാശംസകള്‍ നേര്‍ന്നിരുന്നു.
Vinay kumar named as Indias New Ambassador to Russia