മലയാള സിനിമയിൽ പുരുഷാധിപത്യമെന്ന് വിൻസി അലോഷ്യസ്; പറഞ്ഞ പണം തരാതെ പറ്റിച്ചു, പ്രതികരിക്കുന്നവർക്കെതിരെ ഗോസിപ്പുകൾ പരത്തും

പാലക്കാട് : മലയാള സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നടിച്ച് നടിയും സംസ്ഥാന പുരസ്കാര ജേതാവുമായി വിൻസി അലോഷ്യസ്. മലയാള സിനിമയിൽ പുരുഷ അപ്രമാദിത്വം നിലനിൽക്കുന്നുണ്ടെന്നും എതിർത്ത് സംസാരിക്കുന്നവരെ മാറ്റി നിർത്തുന്ന സമീപനമുണ്ടായിട്ടുണ്ടെന്നും വിൻസി വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിൻസിയുടെ പ്രതികരണം.

പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പലതും നടക്കുന്നത്. സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. എന്തിനു വേണ്ടിമാറ്റി നിർത്തി എന്നറിയില്ല. പ്രതികരിക്കുന്നവരോടാണ് ഈ സമീപനമെന്നും വിൻസി വെളിപ്പെടുത്തി.

ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് വിൻസി അലോഷ്യസ് ആരോപിച്ചു. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിൻസി പ്രതികരിച്ചു.

സിനിമയിലെത്തിയിട്ട് അഞ്ച് വർഷമായി. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തനിക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടില്ലെങ്കിലും പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കോൺട്രാക്ട് പോലും പല സിനിമയിലുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയാണ് സിനിമയിലെന്നും നീ വന്നിട്ട് 5 വർഷമായിട്ടല്ലേയുളളുവെന്നുമാണ് പറഞ്ഞതെന്ന് വിൻസി പ്രതികരിച്ചു.

More Stories from this section

family-dental
witywide