
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും കോൺഗ്രസിൽ ചേർന്നു. റയിൽവേയിലെ ജോലി രാജിവച്ച ശേഷമാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്. വൈകിട്ട് മൂന്നുമണിയോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.
സെപ്റ്റംബർ 4ന് ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുതാരങ്ങളും കോൺഗ്രസിൽ അംഗത്വമെടുക്കുന്നതോടെ ഒക്ടോബർ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Vinesh Phogat and Bajrang Punia in Congress, both resigned from Railways