വിനേഷ് ഫോഗട്ടിന്റെ അയോഗ്യത : രാജ്യത്തിന്റെ നഷ്ടമെന്ന് ബ്രിജ്ഭൂഷന്റെ മകനും എംപിയുമായ കരണ്‍ ഭൂഷണ്‍ സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യക്ക് ആകെ വേദന സമ്മാനിച്ച് പാരീസ് ഒളിമ്പിക്‌സിലെ മെഡല്‍ പ്രതീക്ഷയായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയതില്‍ പ്രതികരിച്ച് ബിജെപി എംപി കരണ്‍ ഭൂഷണ്‍ സിംഗ്. വിനേഷിന്റെ അയോഗ്യത ‘രാജ്യത്തിന്റെ നഷ്ടമാണ്’ എന്നാണ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മുന്‍ പ്രസിഡന്റായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകന്‍ കൂടിയായ കരണ്‍ ഭൂഷണ്‍ സിംഗ് പ്രതികരിച്ചത്.

ഗുസ്തി ഫെഡറേഷന്‍ വിഷയം പരിഗണിക്കുകയും എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുകയുമാണെന്നും ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള എം.പി കരണ്‍ ഭൂഷണ്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, ബ്രിജ് ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരങ്ങള്‍ ഉള്‍പ്പെടെ നിരവധി വനിതാ താരങ്ങള്‍ രംഗത്തെത്തിയതോടെ, ബ്രിജ് ഭൂഷണ്‍ രാജിവെച്ചിരുന്നു. രാജ്യാന്തര തലത്തില്‍ ചര്‍ച്ചായ വിഷയത്തില്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിവര്‍ ഡല്‍ഹിയില്‍ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു.

More Stories from this section

family-dental
witywide