ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ പേരെഴുതി ചേര്‍ത്തെങ്കിലും വിധി അനുവദിക്കാത്തതിനാല്‍ അത് മായിക്കപ്പെട്ടതിന്റെ ദുഖമാണ് ഇന്ന് രാജ്യം പേറുന്നത്. ഇന്ന് ചര്‍ച്ചകളില്‍ അധികവും ഇന്ത്യയുടെ അഭിമാന ഒളിമ്പിക്‌സ് താരം വിനേഷ് ഫോഗട്ടിനെക്കുറിച്ചായിരുന്നു. അനുവദനീയമായതിലും 100 ഗ്രാം അധികം ശരീരഭാരം ഉണ്ടായതിനാല്‍ അയോഗ്യയാക്കപ്പെട്ട, പ്രതീക്ഷയറ്റ പ്രിയ താരത്തിന്റെ വേദന പങ്കുവെച്ചും പിന്തുണ അറിയിച്ചും പ്രധാനമന്ത്രിയും രാഷ്ട്രപതിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അടക്കം നിരവധി പേരാണ് എത്തിയത്.
President of the Indian Olympic Association (IOA) PT Usha met Indian wrestler Vinesh Phogat, in Paris, France
— ANI (@ANI) August 7, 2024
She was disqualified today from the Women’s Wrestling 50kg for being overweight.
(Pic source: IOA) pic.twitter.com/eKRCilr2lG
ഇപ്പോഴിതാ അയോഗ്യയാക്കപ്പെട്ടതിന് ശേഷം പാരീസില്‍ നിന്നും വിനേഷ് ഫോഗട്ടിന്റെ ചിത്രം വൈറലായിരിക്കുകയാണ്. ഉള്ളുലയ്ക്കുന്ന ഒരു ചിരിയാണ് താരത്തിന്റെ മുഖത്തുള്ളത്. തോളില്‍ത്തട്ടി ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയും സമീപമുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാതെ ശരീര ഭാരം കുറയ്ക്കാനുള്ള തീവ്ര വ്യായാമത്തിലായിരുന്നു താരം. എന്നിട്ടും നിരാശയായിരുന്നു ഫലം. അമിത വ്യായാമവും 12 മണിക്കൂറിലേറെ ഭക്ഷണവും വെള്ളവും ഒഴിവാക്കിയതും താരത്തിന്റെ ആരോഗ്യനിലയെ ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തലകറക്കവും നിര്‍ജ്ജലീകരണം അനുഭവപ്പെടുകയും ചെയ്തതോടെ വിനേഷിനെ ഒളിമ്പിക്‌സ് വില്ലേജിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.