മണിപ്പുരിലെ സംഘർഷത്തിന് വിരാമമില്ല, മെയ്തെയ് ആയുധധാരികളും സുരക്ഷാസേനയും ഏറ്റുമുട്ടി, ഗ്രാമമുഖ്യൻ്റെ 2 വീടുകൾ കത്തിച്ചു

ഇംഫാൽ: മണിപ്പുരിലെ സംഘർഷത്തിന് വിരാമമില്ല. ജിരിബാം ജില്ലയിൽ ഗ്രാമത്തലവന്റെ രണ്ട് ഫാംഹൗസുകൾ അക്രമികൾ അഗ്നിക്കിരയാക്കി. ശനിയാഴ്ച രാത്രി നങ്കൽ മേഖലയിൽ ഹിൽഘട്ട് പഞ്ചായത്ത് മുഖ്യൻ എൽ. സോമോറെന്ദ്രോയുടെ ആളൊഴിഞ്ഞ ഫാം ഹൗസുകളാണ് തീവ്രവാദികൾ കത്തിച്ചത്.

സുരക്ഷാസേന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശനിയാഴ്ച രാവിലെ ബോറോബെക്ര പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ മെയ്തെയ് സംഘടനയിലെ ആയുധധാരികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആധുനിക ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം.

സിആർപിഎഫും പൊലീസും തിരിച്ചടിച്ചു. പ്രശ്നപരിഹാരത്തിനായി മെയ്തെയ് – കുക്കി എംഎൽഎമാർ കഴിഞ്ഞദിവസം ഡൽഹിയിൽ ചർച്ചനടത്തിയിരുന്നു. കഴിഞ്ഞ വർഷം മേയ് മുതൽ ചേരിതിരിഞ്ഞ്‌ ആരംഭിച്ച കലാപത്തിൽ ഇതുവരെ 200-ലധികം പേർ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗികകണക്ക്.

Violence in Manipur not yet stopped

More Stories from this section

family-dental
witywide