‘റാം കെ നാം’ ഡോക്യുമെൻ്ററി: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘപരിവാർ ആക്രമണം

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘപരിവാർ അതിക്രമമെന്ന് പരാതി. എൽ കെ അദ്വാനിയുടെ രഥയാത്ര പ്രമേയമാക്കിയ ആനന്ദ് പട്‌വർധന്റെ ‘റാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെയാണ് സംഭവം. ജനുവരി 23ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് 20-25 പേരടങ്ങുന്ന സംഘം കാമ്പസിൽ കയറി ജയ്‌ശ്രീറാം മുഴക്കുകയും വിദ്യാർഥികളെ അസഭ്യം പറയുകയും ചെയ്തതതായി വിദ്യാർഥികൾ ആരോപിക്കുന്നു.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ബാബ്റി മസ്ജിദിനെ കുറിച്ച് പരാമർശിക്കുന്ന പോസ്റ്ററും ഉണ്ടായിരുന്നു. അതു തങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തിയെന്ന് സംഘപരിവാർ സംഘടനകൾ പറയുന്നു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് മങ്കപ് നോക്വോഹാമിനെ അകാരണമായി അടിച്ചെന്നും പരുക്കേറ്റ മങ്കപ്, കാമ്പസ് ഡയറക്ടറുടെ റൂമിൽ ഓടിക്കയറിയാണ് രക്ഷപ്പെട്ടതെന്നും വിദ്യാർഥികൾ പറയുന്നു. അക്രമിസംഘം കാമ്പസിലെ വസ്തുവകകളും നശിപ്പിച്ചു. ഈ സമയങ്ങളിലെല്ലാം സുരക്ഷാ ജീവനക്കാർ വെറുതെ നോക്കിനിൽക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

കാമ്പസിലെ സുരക്ഷാ ജീവനക്കാരോട് കാര്യം തിരക്കാനെത്തിയ സ്റ്റുഡന്റസ് അസോസിയേഷൻ സെക്രട്ടറി സായന്തനെയും സംഘം മർദിച്ചു. പിടിച്ചുമാറ്റാനെത്തിയ വിദ്യാർഥിനികളെയും തല്ലിയതായി പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റസ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചിലെന്നും ദ്യാർഥികൾ പറയുന്നു. ജനുവരി 21ന് സമാനമായി ഒരു സംഘം ആളുകൾ കാമ്പസിന് വെളിയിൽ തടിച്ചുകൂടിയിരുന്നു.

ജനുവരി 22ന് കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും സമാന സംഭവം ഉണ്ടായിരുന്നു. ‘റാം കെ നാം’ പ്രദർശിപ്പിക്കുന്നതിരെ ആർ എസ് എസ് പ്രവർത്തകർ രംഗത്തെത്തുകയും വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് കാമ്പസിനുള്ളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയായിരുന്നു.

Violent Rukus in Pune film Institute

More Stories from this section

family-dental
witywide