തിരുവനന്തപുരം: കേരളം അക്ഷരാർത്ഥത്തിൽ പനിച്ചു വിറക്കുകയാണ്. 24 മണിക്കൂറിനകം സംസ്ഥാനത്ത് 13756 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്ത് ആണ് പനി ബാധിതർ കൂടുതൽ. 2537 പേരാണ് ജില്ലയിൽ ചികിത്സ തേടിയത്. ഇന്ന് പനി ബാധിച്ച് മൂന്ന് പേർ മരിക്കുകയും ചെയ്തു.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.അതേസമയം സംസ്ഥാനത്ത് 225 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേർക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതർ കൂടുതൽ കൊല്ലം ജില്ലയിലാണ്. 52 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേർക്ക് H1N1 , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ പനി മൂലവും ഒരാൾ വയറിളക്ക രോഗം മൂലം മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.