
ആരാധകരുടെ കാര്യത്തില്‍ ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ദീപിക മുന്‍ നിരയിലാണ്. മകള്‍ ജനിച്ച ശേഷം ആദ്യമായി ഒരു പൊതുപരിപാടിക്ക് എത്തിയ ദീപികയുടെ വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍.
സെപ്റ്റംബര്‍ എട്ടിനായിരുന്നു ദീപികയും രണ്‍വീറും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. ദുവ എന്നാണ് മകളുടെ പേര്. മകള്‍ ജനിച്ചതിന് ശേഷം നാളുകളായി ദീപിക പൊതുവേദിയില്‍ ഒന്നും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ദില്‍ ലുമിനാട്ടി എന്ന ഇന്ത്യ ടൂറിന്റെ ഭാഗമായി ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ജ് ബെംഗളൂരുവില്‍ നടത്തിയ സംഗീത പരിപാടിക്കാണ് ദീപിക അതിഥിയായെത്തിയത്.
ക്വീന്‍ എന്ന ക്യാപ്ഷനോടെ ദീപികയുടെ ഒരു വിഡിയോയും ദില്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ദീപികയുടെ വരവ് അക്ഷരാര്‍ഥത്തില്‍ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. നാളുകള്‍ക്ക് ശേഷം തങ്ങളുടെ പ്രിയ താരത്തെ കാണാനായതിന്റെ സന്തോഷം പരിപാടിയില്‍ അലയടിക്കുന്നുണ്ടായിരുന്നു.
‘ബിഗ് സ്‌ക്രീനില്‍ മാത്രമേ ദീപികയെ കണ്ടിട്ടുള്ളൂ. ഇത്രയും അടുത്ത് കാണാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്വന്തം കഴിവിലൂടെ ബോളിവുഡില്‍ ഒരിടം നേടിയ നടിയാണ് ദീപിക. ഞങ്ങളുടെ ഷോയിലേക്ക് വന്നതിന് വളരെയധികം നന്ദി’- എന്നാണ് ദീപികയെക്കുറിച്ച് ദില്‍ജിത്ത് വേദിയില്‍ പറഞ്ഞത്.
നീല ഡെനിം പാന്റിനൊപ്പം ഒരു വെള്ള ഷര്‍ട്ട് ധരിച്ച് സുന്ദരിയായിരുന്നു ദീപിക. സംഗീത പരിപാടിയുടെ വീഡിയോയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദീപിക ഉണ്ടായിരുന്നത്. ഭര്‍ത്താവ് രണ്‍വീര്‍ സിംഗും മകള്‍ ദുവാ പദുക്കോണ്‍ സിംഗും ഒപ്പമില്ലായിരുന്നു.