ഐപിഎൽ ചരിത്രത്തിൽ ഇതാദ്യം! ആരും എത്തിപ്പിടിക്കാത്ത നാഴികക്കല്ല് സ്വന്തമാക്കി കിംഗ് കോലി; ചഹലിനും സ്വപ്ന നേട്ടം

ബെംഗളുരു: രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടെങ്കിലും ഐ പി എൽ ചരിത്രത്തിൽ മറ്റൊരും എത്തിപ്പിടിക്കാത്ത നാഴികക്കല്ല് സ്വന്തമാക്കി വിരാട് കോലി. ഐ പി എല്ലിൽ 8000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. എലിമിനേറ്ററിൽ രാജസ്ഥാനെതിരെ 29 റൺസെടുത്തപ്പോഴാണ് കോലി 8000 റൺസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇക്കാലയളവിൽ 224 ഇന്നിംഗ്സുകളിലാണ് കോലി ബാറ്റ് വീശിയിട്ടുള്ളത്. 35കാരനായ കോലി എട്ട് സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 6769 റൺസെടുത്ത ശിഖർ ധവാൻ രണ്ടാം സ്ഥാനത്തും 6628 റൺസെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മൂന്നും സ്ഥാനത്തുണ്ട്.

വിരാട് കോലിക്കൊപ്പം രാജസ്ഥാൻ താരം യുസ്‍വേന്ദ്ര ചഹലും മത്സരത്തിൽ അവിസ്മരണീയ നേട്ടം സ്വന്തം പേരിൽ കുറിച്ചു. രാജസ്ഥാൻ റോയൽസിനായി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡാണ് ചഹൽ സ്വന്താമാക്കിയത്. 66 വിക്കറ്റുമായാണ് ചഹൽ രാജസ്ഥാന്‍റെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായത്. 65 വിക്കറ്റ് നേടിയ സിദ്ധാർഥ് ത്രിവേദിയെയാണ് ചഹൽ മറികടന്നത്. വിരാട് കോലിയെ പുറത്താക്കിയാണ് ചഹലിന്റെ നേട്ടമെന്നത് ശ്രദ്ധേയമായി.

Virat Kohli becomes first batter to reach 8000 runs in IPL history

More Stories from this section

family-dental
witywide