മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഓസ്ട്രേലിയന്‍ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസും തമ്മില്‍ ഉടക്ക്. കളിക്കിടെ നടന്നുപോകുമ്പോള്‍ വിരാട് കോഹ്‌ലി തോളില്‍ ഇടിച്ചതോടെ സാം പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ചുമലില്‍ ഇടിച്ചത് ഇഷ്ടപ്പെടാത്ത സാം, കോഹ്ലിയോട് ഏതാനും വാക്കുകളില്‍ പ്രതികരിച്ചു. ഇതിന് മറുപടിയായി കോഹ്ലിയും ക്ഷുഭിതനാകുന്നത് വീഡിയോയില്‍ കാണാം. അമ്പയര്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കുകയായിരുന്നു.
Kohli and Konstas come together and make contact 👀#AUSvIND pic.twitter.com/adb09clEqd
— 7Cricket (@7Cricket) December 26, 2024
ഫീല്‍ഡിലുണ്ടായ സംഭവവും വാക്കേറ്റവും പരിശോധിച്ച് തെറ്റ് കണ്ടെത്തിയതോടെ വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടിയെടുത്തു. തോള് കൊണ്ട് ഇടിച്ചത് മനപൂര്‍വമാണെന്ന് കണ്ടെത്തിയതോടെ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തി. ഇതോടെ
അനാവശ്യമായി എതിര്‍താരവുമായി ഫിസിക്കല്‍ കോണ്‍ടാക്ട് ഉണ്ടാക്കിയതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് പിഴ ചുമത്തിയിരിക്കുന്നത്. അനാവശ്യ ഇടപെടല്‍ നടത്തിയ കോഹ്ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മെല്‍ബണില്‍ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരെ വെടിക്കെട്ട് ബാറ്റിംഗുമായി യുവതാരം സാം കോണ്‍സ്റ്റാസ് നേരിട്ടു. ഇതിനു പിന്നാലെ കോഹ്ലി ബോധപൂര്‍വം താരത്തിനെ ഇടിക്കുന്നതായാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റായ മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചെങ്കിലും വിരാട് കോഹ്ലിയും സാം കോണ്‍സ്റ്റാസും തമ്മിലുള്ള സ്ലെഡ്ജിങ്ങ് ഇപ്പോഴും ചൂടേറിയ ചര്‍ച്ചയായി തുടരുകയാണ്.