വിർജീനിയയിലെ ആഷ്‌ബേണിലുള്ള ട്രംപിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫിസിൽ മോഷണം. ഇതുമായി ബന്ധപ്പെട്ട് ക്യാമറയിൽ പതിഞ്ഞ ഒരാളെ അന്വേഷിക്കുകയാണെന്ന് ലൗഡൗൺ കൗണ്ടി പൊലീസ് അറിയിച്ചു. പൊലീസിന്
ഏകദേശം 9:00 മണിയോടെയാണ് മോഷണം സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചത്, എന്നാൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് മോഷ്ടാവ് സ്ഥലംവിട്ടു പോയി.
ഉദ്യോഗസ്ഥർ നൽകിയ നിരീക്ഷണ വിഡിയോയിൽ സംശയിക്കുന്ന ഒരു യുവാവിനെ വ്യക്തമായി കാണാം. കറുത്ത വസ്ത്രവും തൊപ്പിയും ബാക്ക് പാക്കും ഇയാൾ ധരിച്ചിട്ടുണ്ട്. ക്യാംപെയ്ൻ ഓഫിസിൽ നിന്ന് ഇയാൾ എന്തെങ്കിലും എടുക്കുകയോ വയ്ക്കുകയോ ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഓഫിസോ, പ്രചാരണ ഓഫിസോ തകർക്കുന്നത് അപൂർവമാണെന്നും ഈ സംഭവത്തിനു പിന്നിലെ ഉദ്ദേശ്യം എന്തെന്നു പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.”സംശയിക്കുന്നയാളെ തിരിച്ചറിയാനും, എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അന്വേഷിക്കാനും, എന്തെല്ലാം എടുത്തിട്ടുണ്ടാകാമെന്നും നിർണ്ണയിക്കാനും ഞങ്ങൾ പ്രതിഞ്ജാബദ്ധമാണ്.” പൊലീസ് പറഞ്ഞു
പ്രചാരണ ഓഫീസ് വിർജീനിയ പത്താം ഡിസ്ട്രിക്റ്റ് റിപ്പബ്ലിക്കൻ കമ്മിറ്റിയുടെ ആസ്ഥാനം കൂടിയാണ്.
Virginia Trump campaign office burglarized